
ഗീതാദര്‍ശനം - 95
Posted on: 23 Dec 2008
സി. രാധാകൃഷ്ണന്‍
കര്‍മയോഗം
കാമ ഏഷ ക്രോധ ഏഷ
രജോഗുണസമുല്‍ഭവഃ
മഹാശനോ മഹാപാപ്മാ
വിദ്ധ്യേനമിഹ വൈരിണം
രജോഗുണത്തില്‍നിന്നുണ്ടായ ഈ ആര്‍ത്തിയും ഈ ക്രോധവും ഒരിക്കലും അടങ്ങാത്തതും മഹാപാപകാരണവുമാണ്. ഈ ലോകത്തില്‍ ഇതിനെ ശത്രുവായി കരുതുക.
ഇല്ലെങ്കില്‍ എന്തുണ്ടാകുമെന്നതിന് തെളിവ് ചുറ്റും നോക്കിയാല്‍ കാണാം. സ്വര്‍ഗം പണിയാന്‍ കെല്പുള്ള മനുഷ്യന്‍ ലോകം നരകമാക്കിയിരിക്കുന്നതു കാണുന്നില്ലെ? സംഘര്‍ഷങ്ങളും ചോരപ്പുഴകളും ദാരിദ്ര്യവും ദുരിതവും എന്തിന്റെ സൃഷ്ടിയാണ്?
എവ്വിധമാണ് കാമക്രോധങ്ങള്‍ ഈ ദുരന്തം വരുത്തിവെക്കുന്നത് എന്നതിന്റെ സൂക്ഷ്മ പഠനമാണ് ഇനി. ഒരു ചെറിയ സര്‍ജറിയാണ് ചികിത്സ. അത് എവിടെ എങ്ങനെ വേണമെന്നത് നിശ്ചയിക്കാന്‍ വസ്തുതാനിരീക്ഷണവും സമാലോചനയും പൂര്‍ണമാകണ്ടെ?
(തുടരും)





