ഗീതാദര്‍ശനം - 94
Posted on: 22 Dec 2008
അര്‍ജുന ഉവാച-
അത കേന പ്രയുക്തോശയം
പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാര്‍ഷ്‌ണേയ
ബലാദിവ നിയോജിതഃ
അര്‍ജുനന്‍ പറഞ്ഞു-
അങ്ങനെയെങ്കില്‍, അല്ലയോ വൃഷ്ണിവംശത്തില്‍ പിറന്നവനേ, ഈ മനുഷ്യജീവി, തന്നിഷ്ടത്തിനെതിരായിട്ടുപോലും ആരാല്‍ നിയോഗിക്കപ്പെട്ട്, ബലപ്രയോഗത്തിന് അടിമയായപോലെ, പാപം ചെയ്യുന്നു?
പാപത്തിന്റെ നിര്‍വചനം ഇവിടെ ലഭിക്കുന്നു. സ്വഭാവേന താന്‍ ചെയ്യരുതാത്തത് ചെയ്യുന്നതാണ് പാപം.
പരിണാമഫലമായി മനുഷ്യന്‍ കൈവരിച്ച വിശേഷസിദ്ധികൊണ്ട് അതേ വഴിയില്‍ കിട്ടിയ ഒരു പരിമിതിയെ എങ്ങനെ മറികടക്കാമെന്നാണ് ഇനി പറയുന്നത്.
(തുടരും)