
ഗീതാദര്‍ശനം - 92
Posted on: 20 Dec 2008
സി. രാധാകൃഷ്ണന്‍
കര്‍മയോഗം
ഇന്ദ്രയസ്യേന്ദ്രിയസ്യാര്‍ത്‌ഥേ
രാഗദ്വേഷൗ വ്യവസ്ഥിതൗ
തയോര്‍ന്നവശമാഗച്ഛേത്
തൗ ഹ്യസ്യ പരിപന്ധിനൗ
ഇന്ദ്രിയത്തിന് ഇന്ദ്രിയവിഷയത്തില്‍ ഇഷ്ടാനിഷ്ടങ്ങള്‍ ഇരിക്കുന്നു. ആ ഇഷ്ടാനിഷ്ടങ്ങളുടെ വാഴ്ചയ്ക്ക് കീഴ്‌പ്പെടരുത്. എന്തെന്നാല്‍ ആ ഇഷ്ടാനിഷ്ടങ്ങള്‍ ഇവന് ശത്രുക്കളാകുന്നു.
ഏതൊരു മേഖലയിലായാലും അപൂര്‍വതകള്‍ കണ്ടെത്തിയവര്‍ അത് സാധിച്ചത് മറ്റെല്ലാം മറന്നുള്ള ആത്മസമര്‍പ്പണത്തിലൂടെയാണ്. അവരുടെ കാര്യത്തില്‍ ഇന്ദ്രിയങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ മറ്റൊരു ആവേശം കീഴ്‌പ്പെടുത്തുകയായിരുന്നു. അപ്പോഴും അവരില്‍ മിക്കവര്‍ക്കും നേട്ടങ്ങളില്‍ നോട്ടം അഥവാ കര്‍മസംഗം ഉണ്ടായിരുന്നു. അതില്ലാതിരുന്നത് മഹാന്‍മാരായ പ്രവാചകര്‍ക്കും പരിവ്രാജകര്‍ക്കും മാത്രമാണ്.
ആകട്ടെ, കര്‍മസംഗം ശേഷിക്കുന്നോ ഇല്ലയോ എന്ന് അറിയാന്‍ എന്താണ് വഴി?
(തുടരും)





