githadharsanam

ഗീതാദര്‍ശനം - 91

Posted on: 19 Dec 2008

സി. രാധാകൃഷ്ണന്‍



കര്‍മയോഗം



സദൃശം ചേഷ്ടതേ സ്വസ്യാഃ
പ്രകൃതേര്‍ജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി
നിഗ്രഹംകിം കരിഷ്യതി

അറിവുള്ളവര്‍പോലും തന്റെ പ്രകൃതിക്ക് അനുസൃതമായി മാത്രം പെരുമാറുന്നു. ജീവികള്‍ അവലംബിക്കുന്നത് സ്വപ്രകൃതിയെയാണ്. നിഗ്രഹം എന്തുചെയ്യും.
രുചിയുള്ള ഭക്ഷണം മണത്താല്‍ ആരുടെയും വായില്‍ വെള്ളമൂറും. എല്ലാ ഇന്ദ്രിയങ്ങളുടെ കാര്യവും ഇങ്ങനെതന്നെ. ഈ വിശ്വത്തിന് ഊടും പാവുമായുള്ള എല്ലാ നിയമങ്ങളെയും ശരീരവര്‍ത്തിയായിരിക്കുന്ന മനുഷ്യന്‍ അനുസരിച്ചേ തീരൂ. എന്നാല്‍ ആ നിയമങ്ങളുടെ രഹസ്യം മനസ്സിലാക്കുന്നവന് അവയെ തന്റെ ശ്രേയസ്സിനായി ഉപയോഗപ്പെടുത്താന്‍ കഴിയും. അതിനുള്ള കോപ്പുകൂടി മനുഷ്യന് പരിണാമപ്രക്രിയയിലൂടെ കൈവന്നിരിക്കുന്നു. (ഭീമവും ഭീകരവുമായ വെള്ളച്ചാട്ടത്തില്‍നിന്ന് അനുസരണയുള്ള വൈദ്യുതിയും മാരകമായ അണുവിസേ്ഫാടനത്തില്‍നിന്ന് നിത്യോപയോഗത്തിനുള്ള ഊര്‍ജവും ഉണ്ടാക്കാന്‍ കഴിഞ്ഞത് ഇതിന് ചെറിയ തെളിവുകളായി എടുക്കാം.)
എന്താണ് ആ രക്ഷാമാര്‍ഗത്തിന്റെ കാതല്‍? കേള്‍ക്കാം:

(തുടരും)



MathrubhumiMatrimonial