githadharsanam

ഗീതാദര്‍ശനം - 86

Posted on: 14 Dec 2008


കര്‍മയോഗം



ന ബുദ്ധിഭേദം ജനയേദ്
അജ്ഞാനാം കര്‍മ്മസംഗിനാം
ജോഷയേത് സര്‍വകര്‍മ്മാണി
വിദ്വാന്‍ യുക്തഃ സമാചരന്‍

ഫലാസക്തരായി കര്‍മം ചെയ്യുന്ന അറിവില്ലാത്തവരില്‍ ബുദ്ധിഭ്രമം ജനിപ്പിക്കരുത്. എല്ലാ കര്‍മങ്ങളുംയോഗബുദ്ധിയോടെ ആചരിച്ച് അവര്‍ക്ക് മാതൃക കാണിച്ചു കൊടുക്കുകയാണ് വിവേകികള്‍ ചെയ്യേണ്ടത്.
മിന്നാമിനുങ്ങിനെ പിടിച്ച് ചപ്പിലയില്‍ വെച്ച് ഊതി തീയുണ്ടാക്കി തണുപ്പകറ്റാന്‍ ശ്രമിക്കുന്ന കുരങ്ങന്മാരെ ബുദ്ധി ഉപദേശിക്കാന്‍ പോയ സൂചീമുഖിപ്പക്ഷിയെ ഓര്‍ക്കുക. ''എന്റെ ജീവിതമാണ് എന്റെ സന്ദേശം'' എന്നു പറഞ്ഞ ഗാന്ധിജിയേയും മറ്റുള്ളവരുടെ എല്ലാ മഹാപാപങ്ങളും ഏറ്റുവാങ്ങി കുരിശുമരണം വരിച്ച യേശുദേവനെയും സ്മരിക്കുക.
ഇവിടെയുമുണ്ട് ഒരു നര്‍മം. സ്വന്തം ജീവിതത്തില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആദര്‍ശങ്ങള്‍ പ്രസംഗിച്ച് നടക്കുന്നവരുടെ നേര്‍ക്കാണ് അത് മുന നീട്ടുന്നത്. ആരും ആവശ്യപ്പെടാതെയുള്ള ആഹ്വാനങ്ങളും ഉപദേശങ്ങളുമാണല്ലോ മിക്ക കവലപ്രസംഗങ്ങളും.

(തുടരും)



MathrubhumiMatrimonial