പാറമേക്കാവ് ചമയ പ്രദര്‍ശനം തുടങ്ങി

Posted on: 30 Apr 2012


തൃശ്ശൂര്‍:പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദര്‍ശനത്തിന് തുടക്കമായി. പാറമേക്കാവ് അഗ്രശാലയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ആനച്ചമയങ്ങളും കുടകളുമെല്ലാം പൂരാവേശം കാണികളില്‍ നിറയ്ക്കുന്നു. ആലവട്ടം, വെണ്‍ചാമരം, നെറ്റിപ്പട്ടങ്ങള്‍, കഴുത്തുമണി തുടങ്ങിയവയും വര്‍ണ്ണക്കുടകളും പ്രദര്‍ശനത്തിലുണ്ട്.

പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഐജി എസ്. ഗോപിനാഥ് നിര്‍വ്വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.കെ. മേനോന്‍, കെ. മനോഹരന്‍, രാമചന്ദ്രപ്പിഷാരടി, സതീഷ് മേനോന്‍, സുന്ദര്‍ മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദര്‍ശനം തിങ്കളാഴ്ച രാവിലെ ആരംഭിക്കും. എം.ജി. റോഡിലെ ശ്രീശങ്കര ഹാളിലാണ് പ്രദര്‍ശനം നടക്കുക.



MathrubhumiMatrimonial