സുരക്ഷയ്ക്ക് 3000 പോലീസ്‌

Posted on: 30 Apr 2012


40 ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍


തൃശ്ശൂര്‍: പൂരത്തിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതനത്തെ അഞ്ച് സോണുകളായി തിരിച്ചു.

ഡിവൈ.എസ്.പി. മാര്‍ക്കായിരിക്കും സിറ്റിയുടെ തിരക്കേറിയ ഭാഗങ്ങളുടെയെല്ലാം ചുമതല. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി 28 ഡിവൈ.എസ്.പി. മാരെയും 42 സി.ഐ. മാരെയും 200 എസ്.ഐ. മാരെയും 2500 സിവില്‍ പോലീസുകാരെയും 200 വനിതാ പോലീസുകാരെയും നിയമിച്ചു.

100 ഷാഡോ പോലീസ് ആള്‍ക്കൂട്ടത്തിനെ സദാസമയം വീക്ഷിക്കും.സ്വരാജ് റൗണ്ടിലും പരിസരങ്ങളിലുമുള്ള ബലക്ഷയമുള്ള കെട്ടിടങ്ങളിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിരോധിക്കും.

ബോംബ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു ഡിവൈ.എസ്.പി. ചുമതലയിലുണ്ടാകും. 20 പേരാണ് ബോംബ് സ്‌ക്വാഡിലുള്ളത്. 40 ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം- നമ്പര്‍ 9947400100.





MathrubhumiMatrimonial