ഇന്‍ഫര്‍മേഷന്‍ സെന്ററും കൈപ്പുസ്തകവും

Posted on: 30 Apr 2012


പൂരത്തിന്റെ വിവരങ്ങള്‍ നല്‍കുന്നതിനായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വടക്കുന്നാഥനില്‍ പൂരം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

തൃശ്ശൂര്‍ പൂരം എന്ന പേരില്‍ ഒരു കൈപ്പുസ്തകവും എം.സി.എസ്. മേനോന്‍ പ്രകാശിപ്പിച്ചു. കെ.കെ. മേനോന്‍ ഏറ്റുവാങ്ങി. ഏകോപന സമിതി വൈസ് പ്രസിഡന്റ് എം. ഉണ്ണികൃഷ്ണന്‍ തയ്യാറാക്കിയ പുസ്തകം ലഘുചരിത്രവും പൂരച്ചടങ്ങുകളും ഉള്‍പ്പെടുന്നതാണ്. പ്രകാശനച്ചടങ്ങില്‍ സെക്രട്ടറി പി.വി. രത്തനും ബോര്‍ഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.




MathrubhumiMatrimonial