
കിഴക്കേ ഗോപുരം സമര്‍പ്പിച്ചു
Posted on: 30 Apr 2012
പൂരത്തിന്റെ എഴുന്നള്ളിപ്പുകള്‍ക്കും മറ്റും വേദിയാകുന്ന വടക്കുന്നാഥന്‍ കിഴക്കേഗോപുരം സമര്‍പ്പിച്ചു. നാലുലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഗോപുരം പി.സി. ചാക്കോ എം.പി.യാണ് സമര്‍പ്പിച്ചത്. ഗോപുരത്തിന്റെ മുഖപ്പ് മാറ്റി, ഓട് മാറ്റി, പട്ടികകള്‍ പുതുക്കി, ഗോപുരത്തിലേക്ക് ചാഞ്ഞുനിന്നിരുന്ന പൂമരച്ചില്ലകള്‍ മുറിച്ചുമാറ്റുകയും ചെയ്തു.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്‍, അംഗം എം.എല്‍. വനജാക്ഷി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍, എ.ഡി.എം. രാജലക്ഷ്മി, കളക്ടര്‍ പി.എം. ഫ്രാന്‍സിസ്, തിരുവമ്പാടി, പാറമേക്കാവ്, വടക്കുന്നാഥന്‍ ക്ഷേത്രക്ഷേമസമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.




