ശക്തന്‍തമ്പുരാന്റെ വെണ്ണക്കല്‍ പ്രതിമ സ്ഥാപിക്കും: എം.പി.
Posted on: 30 Apr 2012
തൃശ്ശൂരിന്റെ ശില്പിയും തൃശ്ശൂര്‍ പൂരത്തിന്റെ ഉപജ്ഞാതാവുമായ ശക്തന്‍ തമ്പുരാന്റെ വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രതിമ തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ അടുത്ത പൂരത്തിന് മുമ്പ് സ്ഥാപിക്കുമെന്ന് പി.സി. ചാക്കോ എം.പി. അറിയിച്ചു.

ശക്തന്‍ തമ്പുരാന്റെ പ്രതീകാത്മക പ്രതിമ തൃശ്ശൂര്‍ പൂരം എക്‌സിബിഷനില്‍ അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു ഇദ്ദേഹം.
പ്രതിമ നിര്‍മിച്ച ശില്പി അഭിലാഷ് പെരിങ്ങോടിനെ എം.പി. ഷാളണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.കെ. മേനോന്‍, ദേവസ്വം സെക്രട്ടറി വി.എം. ശശി, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് മാധവന്‍കുട്ടി, സെക്രട്ടറി സി. വിജയന്‍, എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍, ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ്, ഫാ. ആലപ്പാട്ട്, എഡിഎം ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്‍, പ്രൊഫ. കെ.ബി. ഉണ്ണിത്താന്‍, ജി. മഹാദേവന്‍, സുന്ദര്‍ മേനോന്‍, ജെ. ഗബ്രിയേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എക്‌സിബിഷന്‍ കമ്മിറ്റി പ്രസിഡന്റ് കെ. മനോഹരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.