
ആളുകളെ പോലെ ആനകളും പൂരം ഒരുക്കത്തിലാണ്. ഏറെ സമയമെടുത്തുകൊണ്ടുള്ള കുളി, നഖം മിനുക്കല്‍, പൊട്ടുപോലുള്ള അലങ്കാരങ്ങള്‍, കഴുത്തിലെ മണിപോലുള്ള ആഭരണങ്ങള്‍ തുടങ്ങിയവയെല്ലാമായാണ് ആനകള്‍ പൂരത്തിന് ഇറങ്ങുക. വിവിധ സ്ഥലങ്ങളില്‍ ആനകളെ ഇത്തരത്തില്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. പൂരത്തിന്റെ ദിവസങ്ങള്‍ക്കുമുമ്പേ ഇതില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് ദിവസേനയുള്ള കുളി ഏര്‍പ്പെടുത്തും. മൂന്നും നാലും മണിക്കൂറുകള്‍ നീളും ഈ ആനക്കുളിക്ക്. ചെളിമൂലം മങ്ങിയ കറുപ്പഴക് വീണ്ടെടുക്കാന്‍ ഇത്തരത്തിലുള്ള കുളിക്ക് സാധിക്കും. ഭരണി ഉണ്ടാക്കാനുപയോഗിക്കുന്ന കല്ല് ഉപയോഗിച്ചാണ് ആനയെ ഉരച്ചെടുക്കുക. കുളി കഴിഞ്ഞാല്‍ പിന്നെ അലങ്കാരം. കണ്ണെഴുതില്ല, പക്ഷെ പൊട്ടുതൊടും. മസ്തകത്തിന് നടുക്കും ഇരുചെവികളിലും വാലിലും പിന്‍കാലിലും എല്ലാം ഇത്തരത്തില്‍ പൊട്ടുകുത്തും. ആദ്യകാലത്ത് അരിമാവാണത്രേ ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് കുങ്കുമവും മറ്റുമായി. ദേഹത്തെ രോമങ്ങള്‍ വെട്ടിശരിയാക്കാനും ശ്രദ്ധിക്കും. വാല് നിലത്തിഴയുന്നുണ്ടെങ്കില്‍ മാത്രം മുറിക്കും. കാലിന്റെ അടിഭാഗം വരെ വളരെ വൃത്തിയാക്കും. ആനയുടെ കൊമ്പാണ് പിന്നെയുള്ള ആകര്‍ഷണകേന്ദ്രം. അതും പരമാവധി മിനുക്കി കൂര്‍പ്പിച്ചെടുക്കും. മണിയും ചങ്ങലയും എല്ലാം പിന്നീട് ഇവയ്ക്ക് അലങ്കാരങ്ങളാകും.