പൂരത്തിന്റെ നാട്ടിലെ പോലീസ് വിശേഷങ്ങള്‍

Posted on: 30 Apr 2012


പൂരപ്രദര്‍ശനത്തില്‍ ബോധവത്കരണവുമായി പോലീസ് പവലിയന്‍. പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും ഇതില്‍ പ്രതിപാദിക്കുന്നു. പോലീസ് സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന സി.ഡി.യും പ്രദര്‍ശനത്തിനുണ്ട്. 'പൂരത്തിന്റെ നാട്ടിലെ പോലീസ് വിശേഷങ്ങള്‍' എന്ന പേരില്‍ ജനങ്ങളില്‍ ബോധവത്കരണം നടത്താനാണ് സി.ഡി. പുറത്തിറക്കിയത്. ജോലിസ്ഥലത്തും വാഹനങ്ങളിലും വീടുകളിലും സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ് മുഖ്യ പ്രതിപാദ്യം. ട്രാഫിക് പോലീസ്, ജനമൈത്രി പോലീസ്, സ്റ്റുഡന്റ്‌സ് പോലീസ് എന്നിവരുടെ സേവനങ്ങളെ പരിചയപ്പെടുത്തുന്നു. മണിയന്‍ കിണര്‍ ആദിവാസി കോളനിയിലും മറ്റു സ്ഥലങ്ങളിലും സിറ്റി പോലീസ് നടത്തിയ സേവനങ്ങളും, ഷാഡോ പോലീസിന്റെ സേവനങ്ങളും വിശദീകരിക്കുന്നുണ്ട്. ഇതിനു പുറമെ സൗമ്യ കൊലപാതകക്കേസിനെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ട്രെയിന്‍ അലര്‍ട്ട് ബോധവത്കരണവും പ്രദര്‍ശനത്തിലുണ്ട്.

53 മിനിറ്റുള്ള ഈ ദൃശ്യങ്ങള്‍ ഇടവേളയില്ലാതെയാണ് പ്രദര്‍ശിപ്പിക്കുന്നത്. പോലീസ് എന്താണെന്ന് ജനങ്ങള്‍ക്കു അറിയിച്ചുകൊടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പേരാമംഗലം സിഐ ടി.ആര്‍. രാജേഷാണ് ഇതിന് നേതൃത്വം നല്‍കുന്നത്.




MathrubhumiMatrimonial