githadharsanam

ഗീതാദര്‍ശനം - 85

Posted on: 13 Dec 2008

സി. രാധാകൃഷ്ണന്‍



കര്‍മയോഗം


സക്താ കര്‍മ്മണ്യവിദ്വാംസോ
യഥാ കുര്‍വ്വന്തി ഭാരത
കുര്യാദ്വിദ്വാംസ്താസക്തഃ
ചികീര്‍ഷുര്‍ലോകസംഗ്രഹം

ഫലാസക്തരായ അവിവേകികള്‍ എത്ര ഉത്സാഹത്തോടെയാണോ കര്‍മ്മം ചെയ്യുന്നത് അത്രതന്നെ ഉത്സാഹത്തോടെ വേണം അറിവുള്ളവര്‍ ലോകനന്മയെ ലാക്കാക്കി അനാസക്തരായി പ്രവര്‍ത്തിക്കാന്‍.
സമത്വബുദ്ധിയോടെ പണിയെടുക്കുന്നവര്‍ക്ക് തങ്ങളുടെ ജോലിയില്‍ മതിയായ താത്പര്യം ഉണ്ടായിരിക്കണം. ''ഒന്നിനും വേണ്ടി അല്ലല്ലോ, ഇത്രയൊക്കെ മതി'' എന്ന സമീപനം പാടില്ല. എല്ലാ ഉത്സാഹവും കൗശലവും രംഗത്തു വരണം.
ചെയ്യുന്നപണിയില്‍ പുറമേക്കു കാണുന്ന താത്പര്യം മാത്രം നോക്കിയാല്‍ മഹാജ്ഞാനികളെ മഹാകള്ളന്മാരില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റണമെന്നില്ല എന്നൊരു നര്‍മ്മം അടിയിലുണ്ട്.

(തുടരും)



MathrubhumiMatrimonial