
ഗീതാദര്‍ശനം - 84
Posted on: 12 Dec 2008
കര്‍മയോഗം
ഉത്സീതേയുരിമേ ലോകാ
ന കുര്യാം കര്‍മ്മ ചേദഹം
സങ്കരസ്യ ച കര്‍ത്താ സ്യാം
ഉപഹന്യാമിമാ പ്രജാഃ
ഞാന്‍ കര്‍മ്മം ചെയ്യുന്നില്ലെന്നു വന്നാല്‍ ലോകം അധഃപതിച്ചുപോകും. എല്ലാം കൂടിക്കുഴയുന്നതിന് ഞാന്‍ കാരണമാകും. ഇക്കാണായ എല്ലാവരും മലിനമാകാന്‍ ഇടയാകയും ചെയ്യും.
'ഏവം പ്രവര്‍ത്തിതം ചക്രം' എന്ന് നേരത്തേ പറഞ്ഞ 'യന്ത്രം' ഒരു നിമിഷം ഓഫായാല്‍ സംഭവിക്കാവുന്ന അവസ്ഥയാണ് പറയുന്നത്. കാലപ്രവാഹം നിലയ്ക്കും, എല്ലാവര്‍ക്കും എല്ലാറ്റിനും വഴി മുട്ടും. കാര്യകാരണ ബന്ധങ്ങള്‍ തകിടം മറിയും. പ്രവാഹം നിലച്ച നദിപോലെ ലോകം മൊത്തമായി മലിനമാകും.
(''ഞാന്‍ മടിപിടിച്ചിരുന്നാല്‍ ജാതിധര്‍മങ്ങള്‍ നശിച്ച് സങ്കര സംസ്‌കാരങ്ങള്‍ ഉണ്ടാകും'' എന്ന് ഈശ്വരന്‍ നേരിട്ട് പറയുന്നതായി ഈ ശ്ലോകത്തെ വ്യാഖ്യാനിക്കുന്നത് അവിവേകം മാത്രം.)
(തുടരും)





