githadharsanam

ഗീതാദര്‍ശനം - 82

Posted on: 10 Dec 2008


കര്‍മയോഗം


ന മേ പാര്‍ഥാസ്തി കര്‍ത്തവ്യം
ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്മാവപ്തവ്യം
വര്‍ത്ത ഏവ ച കര്‍മണി

അല്ലയോ അര്‍ജുന, എനിക്ക് ചെയ്യേണ്ടതായി മൂന്നു ലോകങ്ങളിലും കര്‍ത്തവ്യങ്ങള്‍ ഒന്നുംതന്നെ ഇല്ല. നേടാത്ത ഒന്നുമില്ല. നേടേണ്ടതായും ഒന്നുമില്ല. എങ്കിലും ഞാന്‍ സദാ കര്‍മനിരതനായിത്തന്നെ നില്‍ക്കുന്നു.
ഞാന്‍ എന്നു പറയുന്നത് പ്രപഞ്ചജീവന്‍ അഥവാ പരമാത്മാവ്. 'ത്രിഷു ലോകേഷു' എന്നതിന് അക്ഷരാര്‍ഥം കല്പിച്ച് ഗീത സ്വര്‍ഗപാതാളസങ്കല്പങ്ങളുടെ അസ്തിത്വം അംഗീകരിക്കുന്നു എന്നു കണ്ടെത്താവുന്നതല്ല. മൂവുലകത്തിലെങ്ങും എന്നാല്‍ ഭൂതവര്‍ത്തമാനഭാവി പ്രപഞ്ചങ്ങളില്‍ എന്ന സാമാന്യാര്‍ഥം മാത്രമേ ഉള്ളൂ.
ഞാന്‍ എപ്പോഴും കര്‍മനിരതനായിത്തന്നെ ഇരിക്കുന്നത് ഒരു പ്രേരണയും ലാഭബോധവും കൂടാതെയാണ്.

ഈശ്വരന്‍ എവ്വിധമിരിക്കുന്നുവോ അതുപോലെയല്ലേ മനുഷ്യരും വേണ്ടത്?



MathrubhumiMatrimonial