
ഗീതാദര്‍ശനം - 81
Posted on: 09 Dec 2008
സി. രാധാകൃഷ്ണന്‍
കര്‍മയോഗം
യദ്യദാചരതി ശ്രേഷ്ഠഃ
തത്തദേവേതരോ ജനഃ
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവര്‍ത്തതേ
ശ്രേഷ്ഠന്‍മാര്‍ ആചരിക്കുന്നതെന്തൊ അതുതന്നെ മറ്റുള്ളവരും ചെയ്യുന്നു. അവര്‍ പ്രമാണമാക്കി ചെയ്യുന്നതിനെ ലോകര്‍ പിന്‍തുടരുന്നു.
കര്‍മംകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നതിലൂടെയാണ് ജീവിതത്തില്‍ ശ്രേഷ്ഠത ലഭിക്കുന്നത്. ശ്രേഷ്ഠരെന്ന് കരുതപ്പെടുന്നവര്‍ക്ക് കര്‍മദോഷം വന്നാല്‍ അവരെ പിന്‍തുടരുന്ന ലോകത്തിനാകെ തെറ്റുപറ്റും.
വ്യക്തിത്വ വികസന (Personality development)പാഠങ്ങളില്‍, ജീവിതത്തില്‍ മുന്‍കൈ(initiative) എടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനായി പ്രേരണാനിര്‍ധാരണവിദ്യ (motivational techniques)അഭ്യസിപ്പിക്കുന്നതിനിടെ ചില 'മാനേജ്‌മെന്റ് ഗുരുനാഥന്‍മാര്‍' ഈ ശ്ലോകം ഉദ്ധരിക്കാറുണ്ട്. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍, ഗീതാപാഠത്തിന്റെ തുടര്‍ച്ചയില്‍നിന്ന് ഏതെങ്കിലും ഭാഗം ഇങ്ങനെ അടര്‍ത്തിയെടുത്താല്‍ വരുന്ന അര്‍ഥനാശത്തെപ്പറ്റി പലപ്പോഴും വേണ്ടത്ര ശ്രദ്ധ കാണാറില്ല. എന്തര്‍ഥമാണ് കൃഷ്ണന്‍ ഉദ്ദേശിക്കുന്നതെന്ന് അടുത്തനാലു ശ്ലോകങ്ങളില്‍ വിശദമാക്കുന്നു.
(തുടരും)





