githadharsanam

ഗീതാദര്‍ശനം - 70

Posted on: 28 Nov 2008

സി. രാധാകൃഷ്ണന്‍



കര്‍മയോഗം



യസ്തിന്ദ്രിയാണി മനസാ
നിയമ്യരഭതേശര്‍ജ്ജുന
കര്‍മ്മേന്ദ്രിയൈ കര്‍മ്മയോഗം
അസക്തഃ സ വിശിഷ്യതേ 7

എന്നാല്‍, ആരാണോ ജ്ഞാനേന്ദ്രിയങ്ങളെ മനസ്സുകൊണ്ട് നിയന്ത്രിച്ചിട്ട്, ആര്‍ത്തിയില്ലാതെ, കര്‍മ്മേന്ദ്രിയങ്ങളെ കര്‍മ്മയോഗത്തിനായി ഉപയോഗിച്ചു തുടങ്ങുന്നത്. അയാള്‍ ശ്രേഷ്ഠനാകുന്നു.
കര്‍മ്മം ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ അല്ല, എന്തു ചെയ്യുന്നതിന്റെയും ചെയ്യാതിരിക്കുന്നതിന്റെയും പിന്നിലെ മനോഭാവമാണ് കാര്യമെന്ന് സാരം. കര്‍മ്മത്തിനവകാശി ഒരു വിഭാഗം ജ്ഞാനത്തിന് അവകാശി മറ്റൊരു വിഭാഗം എന്നും, ആദ്യവിഭാഗം അധമം രണ്ടാം വിഭാഗം ശ്രേഷ്ഠം എന്നും മറ്റുമുള്ള തരംതിരിവിന് പ്രസക്തിയില്ല. ഒന്നിന്റെയും പേരിലുള്ള ഒരു ഉച്ചനീചത്വകല്പനയും ഗീത അംഗീകരിക്കുന്നില്ലെന്നല്ല. എല്ലാ വിഭാഗീയതകളെയും അടിമുടി എതിര്‍ക്കുകയും ചെയ്യുന്നു.

(തുടരും)



MathrubhumiMatrimonial