
ഗീതാദര്‍ശനം - 69
Posted on: 27 Nov 2008
കര്‍മയോഗം
കര്‍മേന്ദ്രിയാണി സംയമ്യ
യ ആസ്‌തേ മനസാ സ്മരന്‍
ഇന്ദ്രിയാര്‍ത്ഥാന്‍ വിമൂഢാത്മ
മിഥ്യാചരഃ സ ഉച്യതേ
കര്‍മം ചെയ്യാനുള്ള അവയവങ്ങളെ തടഞ്ഞുവെച്ചിട്ട്, മനസാ ഇന്ദ്രിയസുഖങ്ങളെ ആഗ്രഹിച്ചുകൊണ്ട് ഏതൊരു മൂഢാത്മാവാണോ ഇരിക്കുന്നത് അയാള്‍ മിഥ്യാചാരന്‍ എന്ന് പറയപ്പെടുന്നു.
ചിന്ത തന്നെയാണ് ചെയ്തി എന്ന മനഃശാസ്ത്രസമവാക്യത്തിന്റെ മറ്റൊരു രൂപമാണ് ഈ പ്രസ്താവം. പ്രത്യക്ഷത്തില്‍ ഒരു തെറ്റും ചെയ്യാത്തവരെങ്കിലും യഥാര്‍ഥത്തില്‍ അതിഭീകരരായ കുറ്റവാളികളായ ഇത്തരം മിഥ്യാചാരന്മാരെക്കൊണ്ട് ലോകം നിറഞ്ഞിരിക്കയാലാണ് ഇടയ്ക്കിടെ അക്രമങ്ങളുടെ അഗ്‌നനിപര്‍വതങ്ങള്‍ പൊട്ടുന്നത്. (സംന്യാസികളായി നടിക്കുന്ന എക്കാലത്തെയും കാഷായ വേഷക്കാരുടെ മൂര്‍ധാവിനൊരു കനത്ത അടികൂടിയാണ് ഈ ശ്ലോകം. ചുരുക്കത്തില്‍, പണിയെടുക്കാതിരിക്കലാണ് മോക്ഷമാര്‍ഗമെന്നും ജോലി ചെയ്യുന്നവര്‍ അധമരാണെന്നുമുള്ള അബദ്ധധാരണ ഇന്ത്യാരാജ്യത്ത് കുടിവെച്ച ഇരുട്ടിന് ഭഗവദ്ഗീത ഉത്തരവാദിയല്ല.)
(തുടരും)





