
ഗീതാദര്‍ശനം - 68
Posted on: 26 Nov 2008
കര്‍മയോഗം
നഹി കശ്ചിത് ക്ഷണമപി
ജാതു തിഷ്ഠത്യകര്‍മ്മകൃത്
കാര്യതേ ഹ്യവശഃ കര്‍മ്മ
സര്‍വ്വഃ പ്രകൃതിജൈര്‍ഗുണൈഃ
ഒരു കര്‍മവും ചെയ്യാതെ ഒരു ജീവിയും ക്ഷണനേരം പോലും വാഴുന്നില്ല. എല്ലാവരും പ്രകൃതിദത്തങ്ങളായ ഗുണങ്ങള്‍ക്കനുസൃതമായുള്ള കര്‍മങ്ങള്‍ ഗത്യന്തരമില്ലാതെ ചെയ്തുകൊണ്ടേ ഇരിക്കുന്നു.
കാരണവും (Action) പ്രതികരണവും (reaction) പ്രകൃതിയിലെ അനിവാര്യതയാണ്. അതുതന്നെയാണ് ജീവലക്ഷണം. കരണപ്രതികരണങ്ങളുടെ ഏകോപനമാണ് പ്രത്യക്ഷജീവനായി ജീവികളില്‍ കാണപ്പെടുന്നത്. പൂര്‍ണമായ നൈഷ്‌കര്‍മ്യം അതിനാല്‍ ഒരു വസ്തുവിനും പ്രാപിക്കാനാവാത്ത പൂര്‍ണമായ മൃതാവസ്ഥയാണ്. മണ്ണാങ്കട്ടപോലും രൂപാന്തരപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. പ്രപഞ്ചം മൊത്തത്തില്‍ സജീവമാണ് എന്ന ധാരണ ഇപ്പോഴും സയന്‍സിന് ഇല്ല. പ്രപഞ്ചത്തിലെങ്ങും കാണപ്പെടുന്ന കരണപ്രതികരണങ്ങളുടെ ഏകകാരണം കാണാനും- ഭൗതിക ബലങ്ങളുടെ ഏകീകരണം (unification of physical forces) -ജീവന്‍ എന്തെന്ന് കൃത്യമായി നിര്‍വചിക്കാനും ഇനിയും കഴിയാത്തത് അതിനാലാണ്.)
(തുടരും)





