ഗീതാദര്‍ശനം - 49
Posted on: 07 Nov 2008
സി. രാധാകൃഷ്ണന്‍
യാമിമാം പുഷ്പിതാം വാചം
പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാര്‍ത്ഥ
നാന്യദസ്തീതി വാദിനഃ
കാമാത്മാനഃ സ്വര്‍ഗപരാ
ജന്മകര്‍മഫലപ്രദാം
ക്രിയാവിശേഷ ബഹുലാം
ഭോഗൈശ്വര്യഗതിം പ്രതി
ഭോഗൈശ്വര്യപ്രസക്താനാം
തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ
സമാധൗ ന വിധീയതേ
ഹേ പാര്‍ഥാ, വൈദികകര്‍മകാണ്ഡത്തില്‍ വിവരിച്ചിട്ടുള്ള യാഗാദികര്‍മങ്ങളിലും സ്വര്‍ഗാദി ഫലഭോഗങ്ങളിലും സുഖം കണ്ടെത്തുന്നവരും അതില്‍ കവിഞ്ഞ് മറ്റൊരു ജീവിത ലക്ഷ്യമോ സത്യമോ ഇല്ലെന്നു വാദിക്കുന്നവരും പലതരം കാമസങ്കല്പങ്ങളില്‍ മുഴുകിക്കഴിയുന്നവരുമായ മൂഢാത്മാക്കള്‍ വീണ്ടും വീണ്ടുമുള്ള കര്‍മങ്ങള്‍ക്കും ജന്മങ്ങള്‍ക്കും ഇടയാക്കുന്നതും ഭോഗൈശ്വര്യപ്രാപ്തിക്കായി യാഗാദികര്‍മങ്ങളെ നിര്‍ദേശിക്കുന്നതും പൂമരങ്ങളെപ്പോലെ ആകര്‍ഷകമായി തോന്നുന്നതുമായ പലവിധ വാദഗതികളും ഉന്നയിക്കുക പതിവാണ്. അത്തരം ആളുകള്‍ സുഖഭോഗങ്ങളില്‍ തത്പരരും അവയാല്‍ അപഹൃതചിത്തരും ആയിരിക്കും. സാംഖ്യവിഷയമായിട്ടോ യോഗവിഷയമായിട്ടോ ഉള്ള ദൃഢജ്ഞാനം അവരുടെ (സമാധിയില്‍=) അന്തഃകരണത്തില്‍ ഉണ്ടാകുന്നതല്ല.
വേദോക്തങ്ങളായ യാഗയജ്ഞാദികള്‍ പുത്രമിത്രകളത്ര ധനധാന്യാദികള്‍ മുതല്‍ സ്വര്‍ഗം വരെ ഉള്ള പ്രലോഭനങ്ങള്‍ വെച്ചുനീട്ടി മോഹിപ്പിക്കുന്നതിനാല്‍ അവയെ കര്‍മയോഗികള്‍ വര്‍ജിക്കണമെന്നുതന്നെയാണ് താത്പര്യം. 'വേദം അവേദാഃ' (വേദം അജ്ഞാനമാണ്) എന്ന് ബൃഹദാരണ്യകവും. വേദം പരമപ്രമാണമായി കരുതപ്പെട്ട കാലത്താണ് അതൊക്കെ എഴുതപ്പെട്ടത്! ഗീതോപനിഷത്തിന്റെ ഈ വിപ്ലവാത്മകത വേണ്ടത്ര അറിയപ്പെട്ടിട്ടില്ല. വേദതാത്പര്യങ്ങളെ പിന്തുടരരുതെന്ന് പറയുന്നതിന്റെ കാരണം കൂടുതല്‍ വിശദമാക്കുന്നു.
(തുടരും)