githadharsanam

ഗീതാദര്‍ശനം - 44

Posted on: 02 Nov 2008


സാംഖ്യയോഗം

സ്വധര്‍മത്തില്‍നിന്ന് വ്യതിചലിച്ചാലോ, ഭവിഷ്യത്ത് ഗുരുതരമാണ്-
അഥ ചേത്ത്വമിമം ധര്‍മ്യം
സംഗ്രാമം ന കരിഷ്യസി
തതഃ സ്വധര്‍മം കീര്‍ത്തിം ച
ഹിത്വാ പാപമവാപ്‌സ്യസി
എന്നാല്‍, ധര്‍മ്യമായ ഈ യുദ്ധം ചെയ്യാതിരുന്നാല്‍, സ്വധര്‍മത്തെയും കീര്‍ത്തിയെയും ഉപേക്ഷിച്ചതിനാല്‍, നീ പാപത്തെ പ്രാപിക്കും.
വര്‍ണാശ്രമധര്‍മ സംബന്ധിയായി നാട്ടുനടപ്പായുള്ള ധാരണയുടെ തുടര്‍ച്ചയാണ് ഇതും.
അകീര്‍ത്തിം ചാപി ഭൂതാനി
കഥയിഷ്യന്തി തേശവ്യയാം
സംഭാവിതസ്യ ചാകീര്‍ത്തിര്‍-
മരണാദതിരിച്യതേ
മാത്രമല്ല, പലരും നിന്നെപ്പറ്റി ഒരിക്കലും തേച്ചുമാച്ചുകളയാനാവാത്ത അകീര്‍ത്തി പറഞ്ഞുപരത്തും. ബഹുമാനിതനായ ഒരാള്‍ക്ക് തന്നെക്കുറിച്ചുള്ള ദുഷ്‌കീര്‍ത്തി മരണത്തെക്കാള്‍ ദുസ്സഹമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആത്മാഭിമാനമുള്ളവര്‍ ഇങ്ങനെ പിന്തിരിയാന്‍ പാടില്ല.
ഭയാദ്രണാദുപരതം
മംസ്യന്തേ ത്വാം മഹാരഥാഃ
യേഷാം ച ത്വം ബഹുമതോ
ഭൂത്വാ യാസ്യസി ലാഘവം
പേടിച്ചാണ് നീ പോരില്‍നിന്ന് പിന്‍മാറിയതെന്ന് മഹാരഥന്മാര്‍ വിചാരിക്കും. അങ്ങനെ, ആരെല്ലാം നിന്നെ ബഹുമാനിച്ചിരുന്നോ അവര്‍ക്ക് നീ നിസ്സാരനായിത്തീരും.



MathrubhumiMatrimonial