
ഗീതാദര്‍ശനം - 37
Posted on: 25 Oct 2008
സി. രാധാകൃഷ്ണന്‍
സാംഖ്യയോഗം
വേദാശവിനാശിനം നിത്യം
യ ഏനമജമവ്യയം
കഥം സ പുരുഷഃ പാര്‍ഥ
കം ഘാതയതി ഹന്തി കം?
അല്ലയോ അര്‍ജുനാ, ഈ ആത്മാവിനെ വൃദ്ധിയില്ലാത്തവനായും ക്ഷയമില്ലാത്തവനായും ജന്മമില്ലാത്തവനായും നാശമില്ലാത്തവനായും ഏവന്‍ അറിയുന്നുവോ അവന്‍ ആരെയെങ്കിലും കൊല്ലുകയോ കൊല്ലിക്കുകയോ ചെയ്യുന്നതെങ്ങനെ?
കൊല്ലാതിരിക്കുന്നതിന് കാരണമായ (ആത്മാവിന്റെ) ഉദാസീനത, പൊതുവെ എല്ലാ കര്‍മങ്ങള്‍ക്കും ബാധകമാകേണ്ടതുള്ളതിനാല്‍ (?) വിദ്വാനായവന് സകല കര്‍മവും നിഷേധിച്ചിരിക്കുന്നതായാണ് ശ്ലോകതാത്പര്യമെന്ന് ഒരു പക്ഷമുണ്ട്.
പക്ഷേ, അങ്ങനെയെങ്കില്‍ ജ്ഞാനി ഒരു കര്‍മവും ചെയ്യാതിരിക്കയേ വേണ്ടൂ എന്നാവും. അത് പ്രകൃതത്തില്‍ ചേരുകയില്ല. കാരണം, കര്‍മോത്സുകത ജനിപ്പിക്കുകകൂടിയാണല്ലോ ഗീതാലക്ഷ്യം. രാജ്യരക്ഷ, നീതിന്യായപാലനം മുതലായവയുമായി ബന്ധപ്പെട്ട് വധശിക്ഷ വിധിക്കുകയോ നടപ്പാക്കുകയോ വേണ്ടിവന്നാലും ആത്മജ്ഞാനമുള്ളവര്‍ തികഞ്ഞ അകര്‍
ത്തൃത്വബോധത്തോടെ നിസ്സംഗമായി വേണം അതൊക്കെ ചെയ്യാന്‍ എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. വധിക്കുക, വധശിക്ഷ നടപ്പിലാക്കിക്കുക എന്നീ വാക്കുകള്‍ ഉദ്ധരണചിഹ്നങ്ങള്‍ക്കകമേയാണ് വ്യാസമഹാകവി പ്രയോഗിച്ചിരിക്കുന്നത് എന്നു നിരൂപിക്കണം.





