githadharsanam

ഗീതാദര്‍ശനം - 35

Posted on: 23 Oct 2008

സി. രാധാകൃഷ്ണന്‍



സാംഖ്യയോഗം



യ ഏനം വേത്തി ഹന്താരം
യശ്ചൈനം മന്യതെ ഹതം
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതെ

ഏതൊരുവന്‍ ഈ ആത്മാവിനെ കൊല്ലുന്നവനായി അറിയുന്നുവോ, ഏതൊരുവന്‍ ഈ ആത്മാവ് കൊല്ലപ്പെടുന്നതായി കരുതുന്നുവോ, ഈ രണ്ടു കൂട്ടരും വാസ്തവം മനസ്സിലാക്കിയിട്ടില്ല. ഈ ആത്മാവ് (ആരെയും) കൊല്ലുന്നില്ല. (ആരാലും) കൊല്ലപ്പെടുന്നുമില്ല.

ഒരാള്‍ തന്റെയോ അന്യന്റെയോ ശരീരത്തെ ഹിംസിക്കുമ്പോള്‍ ആ ചെയ്തിയുടെ ഉത്തരവാദി ആത്മാവല്ല, ശരീരമനോബുദ്ധികളാണ്. ശരീരമനോബുദ്ധികള്‍ നശിക്കുമ്പോള്‍ ആത്മാവ് നശിക്കുന്നുമില്ല. (പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ ശക്തിയുടെ അനുരണനമായ രൂപനിര്‍മാണക്ഷേത്രം എന്ന ജീവാത്മാവ് നിലനില്‍ക്കുന്നു).
എന്തുകൊണ്ടാണ് ആത്മാവ് അവിക്രിയനായി ഭവിക്കുന്നതെന്ന് ഇനി പറയുന്നു.

(തുടരും)



MathrubhumiMatrimonial