
ഭരണങ്ങാനത്ത് ഓരോ മണിക്കൂറിലും കുര്‍ബാന
Posted on: 11 Oct 2008
ഭരണങ്ങാനത്തെ അല്‍ഫോന്‍സാ ചാപ്പലിലും ഒക്ടോബര്‍ 12ന് രാവിലെ മുതല്‍ വിവിധ ചടങ്ങുകള്‍ നടക്കും. രാവിലെ 5.30 മുതല്‍ 11.30 വരെ ഓരോ മണിക്കൂറിലും കുര്‍ബാന ഉണ്ട്. 11ന് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള മിഷന്‍ലീഗ് മേഖലാപ്രയാണം ഭരണങ്ങാനത്ത് സമാപിക്കും. 11.30ന് നടക്കുന്ന ആഘോഷമായ കുര്‍ബാനയ്ക്കിടെ ബത്തേരി രൂപതാമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് സന്ദേശം നല്‍കും. 12.30 മുതല്‍ 4.30 വരെ വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധപദവി പ്രഖ്യാപനച്ചടങ്ങുകള്‍ ഇവിടെ ഡിജിറ്റല്‍ സ്‌ക്രീനില്‍ തത്സമയം സംപ്രേഷണം ചെയ്യും. 4.30ന് നടക്കുന്ന ആഘോഷമായ കുര്‍ബാനയ്ക്കിടെ പാലാ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ.ജോര്‍ജ് ചൂരക്കാട്ട് സന്ദേശം നല്‍കും. 6ന് വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ടൗണ്‍പ്രദക്ഷിണം, ലദീഞ്ഞ് എന്നിവ നടക്കും. അതിരമ്പുഴ ഫൊറോനാ പള്ളിവികാരി റവ. ഡോ.മാണി പുതിയിടം സന്ദേശം നല്‍കും. ഭരണങ്ങാനത്തെ ആഘോഷപരിപാടികള്‍ നവംബര്‍ 9 വരെ നീണ്ടുനില്‍ക്കും.




