githadharsanam

ഗീതാദര്‍ശനം - 19

Posted on: 07 Oct 2008


സങ്കരോ നരകായൈവ
കുലഘ്‌നാനാം കുലസ്യ ച
പതന്തി പിതരോഹ്യേഷാം
ലുപ്തപിണ്ഡോദകക്രിയാഃ

കുലസങ്കരം വന്നാല്‍ കുലവും കുലഘാതകരും നരകത്തില്‍ പതിക്കുമെന്നു മാത്രമല്ല, അവരുടെ പിതൃക്കള്‍ പിണ്ഡോദകക്രിയകള്‍ ലഭിക്കാതെ അധോഗതിയെ പ്രാപിക്കയും ചെയ്യും.

(ആശാവഹമായ ജീവപരിണാമഗതിയില്‍ പിന്‍തലമുറകള്‍ ഉറച്ചു നില്‍ക്കുമ്പോഴാണ് മുന്‍ഗാമികളുടെ ജന്മങ്ങള്‍ സാര്‍ഥകങ്ങളാകുന്നത്. മറിച്ച്, പിന്‍മുറക്കാര്‍ക്ക് ആശയദോഷം സംഭവിക്കുമ്പോള്‍ പിതൃക്കളുടെ 'സ്വര്‍ഗപ്രാപ്തി' അസാധ്യമാകുന്നു).

ദോഷൈരേതൈഃ കുലഘ്‌നാനാം
വര്‍ണസങ്കര കാരകൈഃ
ഉത്‌സാദ്യത്തേ ജാതിധര്‍മാഃ
കുലധര്‍മാശ്ച ശാശ്വതാഃ

കുലഘാതകര്‍ ചെയ്യുന്ന വര്‍ണസങ്കരകാരണമായ ഈ ദോഷം ജാതിധര്‍മത്തെയും ശാശ്വതമായ കുലധര്‍മത്തെയും നശിപ്പിക്കുന്നു.
(ജീവപരിണാമം ഒരു തുടര്‍ച്ചയാണ്. അത് ബഹുസ്വരവുമാണ്. ഓരോ കുലപരമ്പരയ്ക്കും അതിന്‍േറതായ സവിശേഷതകളുണ്ട്. അവയില്‍ നിന്നുള്ള വ്യതിയാനം തുടര്‍ച്ചയില്‍ ഇടര്‍ച്ച ഉളവാക്കുന്നു).

(തുടരും)



MathrubhumiMatrimonial