githadharsanam

ഗീതാദര്‍ശനം - 18

Posted on: 06 Oct 2008


അര്‍ജുന വിഷാദയോഗം


കുലക്ഷയേ പ്രണശ്യന്തി
കുലധര്‍മാഃ സനാതനാഃ
ധര്‍മേ നഷേ്ട കുലം കൃത്സ്‌നം
അധര്‍മോ/ഭിഭവത്യുത

കുലക്ഷയത്താല്‍ സനാതനങ്ങളായ കുലധര്‍മങ്ങള്‍ നാശപ്പെടും. അപ്പോള്‍, കുലത്തെയാകെ അധര്‍മം ബാധിക്കും.

(എന്നിലെ ഈ വികാരങ്ങള്‍ ഇല്ലാതായാല്‍, അവയുടെ പ്രകടനങ്ങളെന്ന നിലയില്‍ ഞാന്‍ ചിരപുരാതനമായി അനുഷ്ഠിച്ചുപോരുന്ന ചെയ്തികള്‍ ഇല്ലാതാകും. ചെയ്യേണ്ടതു ചെയ്യാതിരുന്നാല്‍ എന്നെ മൊത്തമായി അധര്‍മം ബാധിക്കും. ഉദാഹരണത്തിന്, മദ്യം പൂജാദ്രവ്യമായ ആരാധനാക്രമത്തില്‍ ലഹരി പ്രസാദാനുഭവമാണല്ലോ. പൂജ മുടങ്ങിയാല്‍ മൂര്‍ത്തി കോപിക്കും!).

അധര്‍മാഭിവാത് കൃഷ്ണ
പ്രദുഷ്യന്തി കുലസ്ത്രീയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്‌ണേയ
ജായതേ വര്‍ണസങ്കരഃ

ഈ അധര്‍മം, അല്ലയോ കൃഷ്ണാ, കുലസ്ത്രീകളെ ദുഷിപ്പിക്കും. കുലസ്ത്രീകള്‍ ദുഷിക്കുമ്പോള്‍ ഹേ, വൃഷ്ണിവംശജാ, വര്‍ണസങ്കരം വന്നുകൂടും.
(ഇവിടെ മറ്റൊരര്‍ഥം കൂടി ഉണ്ട്. ശരീരമെന്ന കുലത്തിലെ കുലസ്ത്രീ മനസ്സാണ്. എന്നെ ബാധിക്കുന്ന അധര്‍മം എന്റെ മനസ്സിനെ ദുഷിപ്പിക്കും. ആ ദുഷിപ്പിന്റെ ഫലമായി അംഗവൈകല്യമുള്ള ആശയശിശുക്കള്‍ ജനിക്കും).
(തുടരും)






MathrubhumiMatrimonial