githadharsanam

ഗീതാദര്‍ശനം - 11

Posted on: 27 Sep 2008


അര്‍ജുന വിഷാദയോഗം


സഞ്ജയ ഉവാച:
ഏവമുക്തോ ഹൃഷീകേശോ
ഗുഡാകേശേന ഭാരത
സേനയോരുഭയോര്‍മധ്യേ
സ്ഥാപയിത്വാ രഥോത്തമം
ഭീഷ്മദ്രോണപ്രമുഖതഃ
സര്‍വേഷാം ച മഹീക്ഷിതാം
ഉവാച പാര്‍ഥ പശൈ്യതാന്‍
സമവേതാന്‍ കുരൂനിതി

നിദ്രയെ ജയിച്ചവനായ അര്‍ജുനനാല്‍ ഇവ്വിധം പ്രാര്‍ഥിതനായ, സര്‍വേന്ദ്രിയനാഥനായ കൃഷ്ണന്‍ ഇരുസൈന്യങ്ങളുടെയും നടുവില്‍ രഥം സ്ഥാപിച്ചു. പ്രമുഖരായ ഭീഷ്മദ്രോണാദികള്‍ മുതല്‍ എല്ലാരെയും കാണിച്ച് പറഞ്ഞു: ''അര്‍ജുനാ, യുദ്ധസന്നദ്ധരായ കൗരവരെ കണ്ടാലും.''
കാമക്രോധങ്ങളുടെ പെരുമ്പടയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. താത്ത്വികമായി നോക്കിയാല്‍, കാണുന്നതും കാണിക്കുന്നതും അര്‍ജുനനില്‍ത്തന്നെയുള്ള രണ്ട് വ്യത്യസ്ത അര്‍ജുനന്മാരാണ്. ഒന്ന്, പ്രാപഞ്ചികനായ അര്‍ജുനന്‍, മറ്റേത് അര്‍ജുനനിലെ ബ്രഹ്മസത്ത. ഇവര്‍ തമ്മിലുള്ള സംവാദമാണ് ഗീത. ഒന്നാമന്‍ രണ്ടാമനുമായി തികച്ചും താദാത്മ്യം പ്രാപിക്കുംവരെ അതു നീളുന്നു.

(തുടരും)



MathrubhumiMatrimonial