വീഴില്ല, ഈ ഉരുളന്‍പാറ

Posted on: 12 Aug 2008


തെന്മല: തൊട്ടാല്‍ ഉരുണ്ട് വീഴുമെന്ന് തോന്നും. എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ ഉരുളന്‍ പാറയ്ക്ക് യാതൊരു ഇളക്കവുമില്ല. ഉറുകുന്ന് ഹോളിക്രോസ് കവലയ്ക്ക് സമീപം വലതുകര കനാല്‍ തീരത്താണ് വിസ്മയകരമായ ഈ പാറ.

അത്രയ്ക്ക് വലുതല്ലാത്ത ഒരു പാറയുടെ മുകളിലാണ് മുന്നോട്ട് തള്ളി തൊട്ടാല്‍ വീഴുമെന്ന മട്ടില്‍ പാറയുടെ നില്‍പ്പ്. അടിയിലായി വീടുകളുണ്ടെങ്കിലും അവര്‍ക്ക് പാറയെ വിശ്വാസമാണ്. ആദ്യമായി കാണുന്നവര്‍ അദ്ഭുതപ്പെടുകയും അമ്പരക്കുകയും ചെയ്യുന്നെങ്കില്‍ കൂടിയും.

36 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഉറുകുന്ന് പാണ്ഡവന്‍പാറയുടെ അടിവാരത്തായാണ് ഉരുളന്‍ പാറയുടെ സ്ഥാനം.

ആരോ ഉരുട്ടികൊണ്ട് വച്ചത് പോലെ തോന്നും. സമീപത്തുള്ള അടച്ച്‌കെട്ടി വെള്ളച്ചാട്ടവും ഒറ്റക്കല്‍ ലുക്കൗട്ട് തടയണയും കാഴ്ചകളാണ്. ടൂറിസം രംഗത്ത് തെന്മല മേഖലയിലെ മറ്റ് പാറകള്‍ പ്രശസ്തി നേടിയെങ്കിലും സഞ്ചാരികള്‍ക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുമായിട്ട് കൂടി ഉരുളന്‍ പാറയെ അറിയാതെ പോവുകയാണ്.MathrubhumiMatrimonial