
ഏകശിലയില്‍ നടരാജവിഗ്രഹം
Posted on: 12 Aug 2008

കേരളത്തില്‍ അപൂര്‍വമായ, ഒറ്റശിലയില്‍ തീര്‍ത്ത നടരാജവിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠകളില്‍ ഒന്ന്. നടരാജനെയും ദുര്‍ഗാദേവിയെയും മഹാഗണപതിയെയും ധര്‍മ്മശാസ്താവിനെയും ഒരു ചുറ്റമ്പലത്തിനുള്ളില്‍ത്തന്നെ നാലു ശ്രീകോവിലുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു എന്നതാണ് ഇവിടത്തെ പ്രത്യേകത.
പുറത്ത് നാഗരാജാവ്, നാഗയക്ഷി, ചിത്രകൂടം, ബ്രഹ്മരക്ഷസ്, യോഗീശ്വരന്‍, മാടസ്വാമി, യക്ഷിയമ്മ, മറുത എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ദേശീയപാത 47-ല്‍ മാടന്‍നടയില്‍നിന്ന് ഒരു കിലോമീറ്റര്‍ വടക്കുമാറിയാണ് ക്ഷേത്രം. മൂന്നുവര്‍ഷം മുമ്പ് പുതുക്കിപ്പണിഞ്ഞു.
ആണ്ടില്‍ രണ്ട് ആറാട്ടുത്സവങ്ങളാണ് ഇവിടെ നടക്കുന്നത്. കുംഭത്തിലെ ശിവരാത്രിയിലും വൃശ്ചിക ത്തിലെ തൃക്കാര്‍ത്തികയിലും. തൃക്കാര്‍ത്തികയ്ക്ക് അമ്പത് ആനകളെ നിരത്തിക്കൊണ്ടുള്ള ഗജമേളയും ഉണ്ട്.
ചിങ്ങത്തില്‍ വിനായകചതുര്‍ത്ഥിക്ക് വിഘേ്‌നശ്വര പൂജയും നവരാത്രികളില്‍ വിശേഷാല്‍ പൂജയും നടന്നുവരുന്നു. 45 വര്‍ഷമായി ഉമയനല്ലൂര്‍ വടക്കേമഠത്തിലെ ശിവശങ്കരന്‍ നമ്പൂതിരിയാണ് ഇവിടത്തെ മുഖ്യകാര്‍മികന്‍.
