ആവര്‍ത്തനം കൊണ്ട് വിരസമായ മൂകാഭിനയം
Posted on: 19 Jan 2011
കോട്ടയം: ആശയദാരിദ്ര്യവും ആവര്‍ത്തന വിരസതയും. അഞ്ചാം വേദിയായ കെ.പി.എസ്. മേനോന്‍ ഹാളില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം മൂകാഭിനയത്തിന്റെ ആകെത്തുകയിതായിരുന്നു. ആകെയുള്ള 18ഇനങ്ങളില്‍ എട്ടെണ്ണവും ഭ്രൂണഹത്യയായിരുന്നു വിഷയം. എങ്കിലും മത്സരാര്‍ത്ഥികളുടെ മെയ്‌വഴക്കവും അഭിനയപാടവവും ആസ്വാദകരുടെ മനം കവര്‍ന്നു. 18 ടീമുകളില്‍ ഒരു ടീമിന് മാത്രമാണ് 'എ' ഗ്രേഡ് കിട്ടാതെ പോയത്.
കാസര്‍കോട് ചെമ്മനാട് ജമാഅത്ത് എച്ച്.എസ്.എസ്. സ്‌കൂളിലെ എ. അഞ്ജലിക്കും സംഘത്തിനുമാണ് ഒന്നാംസ്ഥാനം. കോട്ടയം സെന്റ് ആന്‍സ് ജി.എച്ച്.എസ്.എസ്സിലെ മീരാകൃഷ്ണനും സംഘവും രണ്ടാംസ്ഥാനം നേടി. കൊല്ലം ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം. എച്ച്.എസിലെ യൂജീസ അനിലും കൂട്ടരും മൂന്നാംസ്ഥാനം നേടി. എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങളും മൈം വേദിയില്‍ നിറഞ്ഞു. പുല്‍മേട് ദുരന്തം ഉള്‍പ്പെടുത്തി കേരളത്തിലെ വിവിധ അപകടങ്ങള്‍ ചിത്രീകരിച്ച മലപ്പുറം കോടൂക്കര പി.പി.എം.എച്ച്.എസ്.എസ്. സ്‌കൂള്‍ ടീമിന്റെ പ്രകടനം വേറിട്ടുനിന്നു.
കുറ്റിക്കോല്‍ ഗോപി, കെ. മുരളീധന്‍, ചന്ദ്രശേഖരന്‍ കിക്കോടി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. അതേസമയം, ചില ടീമുകളെങ്കിലും പശ്ചാത്തല സംഗീതം അമിതമായി ഉപയോഗിക്കുന്നതായി മൂകാഭിനയ അധ്യാപകരുടെയിടയില്‍ ആക്ഷേപവും ഉയര്‍ന്നു. മൈമിന് കൃത്യമായ ഘടന നിശ്ചയിക്കാത്തത് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.