പുല്ലാങ്കുഴല്‍ വേദിയില്‍ 'ശ്രീരാഗ'ങ്ങള്‍

Posted on: 19 Jan 2011




അച്ഛന്റെ ശിക്ഷണത്തില്‍ പുല്ലാങ്കുഴല്‍ പരിശീലിച്ച ശ്രീരാഗിന് ഓടക്കുഴല്‍ വായനയില്‍ 'എ' ഗ്രേഡോടെ ജയം. ഹംസധ്വനി രാഗത്തില്‍ 'വാതാപി ഗണപതി' വായിച്ച ശ്രീരാഗിനെ നാദസ്വരകലാകാരന്‍ കെ.ജി. സുരേന്ദ്രന്‍ നായരാണ് പുല്ലാങ്കുഴല്‍ പരിശീലിപ്പിച്ചത്.

നാലു വര്‍ഷമായി ശ്രീരാഗ് പുല്ലാങ്കുഴല്‍ അച്ഛന്റെ ശിക്ഷണത്തില്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി തൃക്കൊടിത്താനം ശ്രീരാജാണ് ഗുരു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വാമി വിവേകാനന്ദ എച്ച്.എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീരാഗ്. സംസ്ഥാനതലത്തിലുള്ള ആദ്യ മത്സരമാണ് ശ്രീരാഗിന്റെത്. പുല്ലാങ്കുഴല്‍ കച്ചേരി നടത്താറുള്ള ശ്രീരാഗിന് തന്റെ വിജയം അച്ഛന് സമര്‍പ്പിക്കാനാണിഷ്ടം.

കാസര്‍കോട്, കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ്സിലെ ശ്രീരാഗിനും അച്ഛനാണ് ഗുരു. കാപ്പിരാഗത്തില്‍ 'മീപലഗണദോഷവേമി ശ്രീരാമ....' എന്നു പാടിയാണ് 'എ' ഗ്രേഡോടെ വിജയം സ്വന്തമാക്കിയത്. കാഞ്ഞങ്ങാട് രാജഗോപാലാചാരിയുടെ ശിക്ഷണത്തില്‍ ശ്രീരാഗ് പുല്ലാങ്കുഴല്‍ പഠിക്കുന്നുണ്ട്. തൃശ്ശൂര്‍ മുല്ലശ്ശേരി ഗവ.എച്ച്.എസ്.എസ്സിലെ അതുല്‍ വിജയനും 'എ' ഗ്രേഡ് സ്വന്തമാക്കി.



MathrubhumiMatrimonial