മന്ത്രി വന്നു, ഹൂറിമാര്‍ ഹാപ്പി

Posted on: 19 Jan 2011


മൊഞ്ചൂറുംതാളത്തില്‍ തങ്ങള്‍ കൈകൊട്ടിപ്പാടുന്നതുകാണാന്‍ മന്ത്രിയെത്തിയപ്പോള്‍ ഹൂറിമാരുടെ സന്തോഷം ഇരട്ടിയായി. മണവാട്ടിയുടെ പുഞ്ചിരിയും കൂടുതല്‍ വിടര്‍ന്നു. വേദി ആറില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന നടക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി മത്സരം കാണാനെത്തിയത്. താമരക്കുളം വി.വി.എച്ച്.എസ്.എസ്സിന്റെ മത്സരം നടക്കുമ്പോഴാണ് മന്ത്രിയെത്തിയത്. വരുംദിവസങ്ങളില്‍ ആഘോഷപ്പൊലിമ കൂടുമെന്നും സമാപനദിനം കോട്ടയം ഉത്സവലഹരിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.




MathrubhumiMatrimonial