കഥാപ്രസംഗവേദിയില്‍ ഉയര്‍ന്നത് പെണ്‍സ്വരം

Posted on: 19 Jan 2011



നല്ല നിലവാരം പുലര്‍ത്തിയ കഥാപ്രസംഗവേദിയില്‍ ഉയര്‍ന്നുകേട്ടത് ഏറെയും പെണ്‍സ്വരം. 24 മത്സരാര്‍ഥികളില്‍ 20 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണുണ്ടായിരുന്നത്. കഥാപ്രസംഗ വേദിയിലെ ആണ്‍ കോയ്മയെ പെണ്‍കുട്ടികള്‍ പിന്നിലാക്കിയെങ്കിലും മത്സരിച്ചവരെല്ലാം തന്നെ ഭാവി വാഗ്ദാനങ്ങളാണെന്ന വിലയിരുത്തലായിരുന്നു വിധികര്‍ത്താക്കളുടേത്. 17 പേര്‍ക്ക് 'എ' ഗ്രേഡും 7 പേര്‍ക്ക് ബി ഗ്രേഡും ലഭിച്ചു.

പതിവു മഹാഭാരതകഥകളെല്ലാം കേട്ടെങ്കിലും വ്യത്യസ്തങ്ങളായ ഏറെ പ്രമേയങ്ങള്‍ കഥാപ്രസംഗത്തിന്റെ വിരസത നീക്കി.



MathrubhumiMatrimonial