ഒപ്പനയില്‍ അപ്പീലാണ് താരം
Posted on: 19 Jan 2011
കോട്ടയം: പതിനാല് അപ്പീലുകാര്‍ എത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പനയില്‍ ഇവരില്‍പ്പെട്ടവര്‍തന്നെ ജേതാക്കളുമായി. ജില്ലാതലത്തില്‍ പിന്നാക്കം പോയതിനെ തുടര്‍ന്ന് അപ്പീലുമായെത്തിയ ടീമുകള്‍ കോട്ടയത്ത് ചൊവ്വാഴ്ച തുടങ്ങിയ 51-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഈ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനവും നേടുകയായിരുന്നു.
പാട്ടില്‍ വെള്ളിവീണെന്ന കാരണത്താല്‍ ജില്ലയില്‍ രണ്ടാമതായിപ്പോയ തൃശ്ശൂര്‍ കുന്ദംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളാണ് ലോകായുക്ത അപ്പീല്‍ വഴി എത്തി ഏറ്റവും കൂടുതല്‍ പോയന്റ് നേടിയത്. സ്‌കൂളിലെ എം.എസ്.ശീതളും സംഘവും ചുവടുവച്ചത് മുനീര്‍ മാഷിന്റെ ശിക്ഷണത്തില്‍.കോട്ടയം സെന്റ് ആന്‍സിലെ ആതിര മുരളിയുടെയും കൊല്ലം ടി.കെ.എം. എച്ച്.എസ്. എസ്സിലെ അംന അബ്ദുള്‍ കലാമിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ രണ്ടാംസ്ഥാനം പങ്കിട്ടു.
കൊല്ലം ജില്ലാ കലോത്സവത്തില്‍ ഒപ്പനയുടെ വിധികര്‍ത്താവ് കോഴവാങ്ങിയെന്ന് ആരോപിച്ചാണ് ടി.കെ.എം.എച്ച്.എസ്.എസ്. സംഘം ഡി.ഡി.ഇ.ക്ക് അപ്പീല്‍ നല്‍കിയത്.
കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ്സിലെ ശ്രീലക്ഷ്മിയും സംഘവും മൂന്നാമതെത്തി.
വലിയ മികവുകള്‍ ചെറിയ തെറ്റുകളെ 'അലിയിച്ചു'കളഞ്ഞ ഒപ്പനമത്സരത്തില്‍ എല്ലാവരും എ ഗ്രേഡ് നേടി. അപ്പീലുകള്‍ ഉള്‍പ്പെടെ 28 ടീമുകളാണ് മത്സരിച്ചത്. പത്തനംതിട്ടയും കോഴിക്കോടുമൊഴികെയുള്ള ജില്ലകള്‍ക്ക് അപ്പീല്‍ ടീമുകളുണ്ടായിരുന്നു. കൊല്ലവും തിരുവനന്തപുരവും രണ്ട് അപ്പീലുകള്‍ വീതമാണെത്തിച്ചത്.
രാവിലെ പത്തരയോടെ തുടങ്ങിയ മത്സരം വൈകീട്ട് നാലര കഴിയുംവരെ തുടര്‍ന്നപ്പോള്‍ കുട്ടികളില്‍ ചിലര്‍ക്ക് തളര്‍ച്ചയുണ്ടായി. ഗ്ലൂക്കോസ്‌പൊടിയുടെ ബലത്തില്‍ കളി തകര്‍ത്തെങ്കിലും വേദിയില്‍നിന്നിറങ്ങി പലരും തളര്‍ന്നുവീണു.
വി.എം.കുട്ടിയുടെ ശിഷ്യ മുക്കം സാജിത, പ്രമുഖ മാപ്പിള കലാകാരന്മാരായ ഹൈദ്രോസ് പൂവുംകുര്‍ശി, പുലാമന്തോള്‍ അബൂബക്കര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

തൃശ്ശൂര്‍ മുന്നില്‍
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഒന്നാം നാളിലെ മത്സരങ്ങള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ,തൃശ്ശൂര്‍ ജില്ല 96 പോയന്റ് നേടി മുന്നിലെത്തി. 88 പോയന്റ് വീതം നേടിയപാലക്കാട്,കണ്ണൂര്‍ ജില്ലകള്‍ രണ്ടാം സ്ഥാനത്തുണ്ട്.86 പോയന്റോടെ കോഴിക്കോടാണ് തൊട്ടു പിന്നില്‍. മറ്റ് ജില്ലകളുടെ നില ഇങ്ങനെ: എറണാകുളം-83,കാസര്‍കോട്-69, മലപ്പുറം-71, കോട്ടയം-81, ആലപ്പുഴ-84, തിരുവനന്തപുരം-77, പത്തനംതിട്ട-62, കൊല്ലം-67, ഇടുക്കി-57, വയനാട്-57.