
കലോത്സവം: തൃശ്ശൂര്‍ ജില്ല മുന്നില്‍
Posted on: 18 Jan 2011

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ നാള്‍ പിന്നിട്ടപ്പോള്‍ 150 പോയിന്റുമായി തൃശ്ശൂര്‍ ജില്ലയാണ് മുന്നില്‍. 140 പോയിന്റുമായി കോഴിക്കോടാണ് രണ്ടാമത്. 137 പോയിന്റുമായി പാലക്കാടും 136 പോയിന്റുമായി ആലപ്പുഴയും ആതിഥേയരായ കോട്ടയവുമാണ് മൂന്നും നാലും സ്ഥാനത്ത്.


