
തുടങ്ങുംമുമ്പ് അപ്പീലുകള്‍ 141
Posted on: 18 Jan 2011
കോട്ടയം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് 141 അപ്പീലുകള്‍. തിങ്കളാഴ്ച വൈകീട്ടുവരെ 141 വിദ്യാര്‍ഥികളാണ് അപ്പീലുകളുമായി എത്തിയത്. മുന്നില്‍ ആതിഥേയരായ കോട്ടയമാണ്.
രജിസ്‌ട്രേഷന്‍ തുടങ്ങി
കോട്ടയം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എം.ടി. സെമിനാരി സ്‌കൂളിലാണ് വിവിധ ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ വഴി തിങ്കളാഴ്ച രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയും രജിസ്‌ട്രേഷന്‍ തുടര്‍ന്നു. തിങ്കളാഴ്ച രാത്രി 12 മണിവരെ 4942 പേരാണ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയാണ് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത്; 533.
രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഫ് നിലവിളക്ക് തെളിച്ച് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ 7ന് രജിസ്‌ട്രേഷന്‍ പുനരാരംഭിക്കും.
