മധുരം നല്‍കി അക്ഷരനഗരി വരവേറ്റു
Posted on: 18 Jan 2011
കോട്ടയം: കലാമാമാങ്കത്തിന് മുമ്പ് മധുരം നുകര്‍ന്ന് തുടക്കം. മത്സരത്തിനെത്തിയ കൗമാര താരങ്ങള്‍ക്ക് വിജയാശംസകളോടെ മധുരം നല്‍കി അക്ഷരനഗരി സ്വാഗതമരുളി. കലോത്സവത്തിന് പങ്കെടുക്കാനായി എത്തിയവര്‍ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിന്റെയും വി.എന്‍.വാസവന്‍ എം.എല്‍.എ.യുടെയും നേതൃത്വത്തില്‍ തേന്‍ നല്‍കിയാണ് വരവേറ്റത്.
വടക്കന്‍ ജില്ലകളില്‍നിന്നെത്തിയ മത്സരാര്‍ത്ഥികള്‍ക്കാണ് സ്വീകരണമൊരുക്കിയിരുന്നത്. തിങ്കളാഴ്ച മൂന്നുമണിക്ക് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന പരശുറാം എക്സ്പ്രസ്സില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കുട്ടികളാണ് എത്തിയത്.
കുമാരനല്ലൂര്‍ ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ചെണ്ടമേളത്തോടെയാണ് കൗമാരതാരങ്ങളെ വരവേറ്റത്. മധുരം നല്‍കിയും പുഷ്പവൃഷ്ടി നടത്തിയും എതിരേറ്റതോടെ കുട്ടികള്‍ യാത്രാക്ഷീണം മറന്ന് ആവേശഭരിതരായി. തുടര്‍ന്ന് സംഘാടകസമിതിയംഗങ്ങള്‍ കുശലം പറഞ്ഞ് കോട്ടയത്തിന്റെ ആതിഥേയത്വത്തിലേക്ക് സ്വീകരിച്ചു. എം.ടി. സെമിനാരി സ്‌കൂളിലെ എന്‍.സി.സി., സ്‌കൗട്ട് അംഗങ്ങളും ഇവരെ സ്വീകരിക്കാനായി റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. പിന്നീട് വിദ്യാര്‍ഥികളെ അവരുടെ ജില്ലാ അടിസ്ഥാനത്തില്‍ താമസസ്ഥലത്തേക്ക് അയച്ചു.
ജനറല്‍ കണ്‍വീനര്‍ കെ.ശശിധരന്‍, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ വി.കെ.സരളമ്മ, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ എം.ഐ. സുകുമാരന്‍, സ്വീകരണക്കമ്മിറ്റി കണ്‍വീനര്‍ കെ.ബിനു, സ്വീകരണക്കമ്മിറ്റി അംഗങ്ങളായ ജി.വിനോദ്, രാജു തോമസ്, ലേഖാഭായ് എന്നിവരും കുട്ടികളെ സ്വീകരിക്കാനെത്തിയിരുന്നു.