കൂടുതല്‍ ഇനങ്ങള്‍ ഇനി വേണ്ട എ.പി.എം. മുഹമ്മദ് ഹനീഷ്
Posted on: 18 Jan 2011
ആര്‍. ഹരി
കലോത്സവ മാന്വല്‍ അടുത്ത വര്‍ഷം പരിഷ്‌കരിക്കുമെന്നും മത്സരയിനങ്ങള്‍ ഇനി കൂട്ടേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം.മുഹമ്മദ് ഹനീഷ്. രചനാ മത്സരങ്ങള്‍ ഇപ്പോഴുള്ളതില്‍ നിന്ന് വ്യത്യസ്തമായി ഇന്റര്‍നെറ്റ് മുഖേന നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളുടെ അമരക്കാരനാണ് മുഹമ്മദ് ഹനീഷ്. 51-ാമത് കലോത്സവം വിജയമാക്കാനുള്ള അവസാന വട്ട ഒരുങ്ങള്‍ക്കിടയിലും വരും വര്‍ഷങ്ങളില്‍ കലോത്സവ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ആശയങ്ങള്‍ പങ്കുവയ്കുകയാണ് അദ്ദേഹം.
'അപ്പീല്‍ പ്രളയം, മത്സരാര്‍ഥികളുടെ എണ്ണം വിധികര്‍ത്താക്കളുടെ തിരഞ്ഞെടുപ്പ്...' കലോത്സവ നടത്തിപ്പിലെ വെല്ലുവിളികള്‍ ഏതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി വ്യക്തം.
ഗ്രേഡു സമ്പ്രദായം സ്വാഗതാര്‍ഹമാണെങ്കിലും അപ്പീലുകളുടെ എണ്ണം കൂടുമ്പോള്‍ മത്സരാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് നിയന്ത്രിക്കാനുള്ള നടപടികള്‍ വേണം. അടുത്ത വര്‍ഷം മാന്വല്‍ പരിഷ്‌കരിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കും. അതുപോലെ തന്നെ പ്രധാനമാണ് വിധികര്‍ത്താക്കളുടെ തിരഞ്ഞെടുപ്പും. വിധികര്‍ത്താക്കളുടെ തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാനുള്ള എല്ലാശ്രമവും സ്വീകരിച്ചിട്ടുണ്ട്. അപഖ്യാതിയുള്ളവരെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വിധികര്‍ത്താക്കളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗവും കര്‍ശനമായി നിയന്ത്രിക്കും. ഇതൊക്കെയാണെങ്കിലും കുട്ടികളുടെ മാതാപിതാക്കളും കലാധ്യാപകരും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് കലാമേളയുടെ നിറം കെടുത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
മത്സരയിനങ്ങളുടെ എണ്ണം ഇനിയും കൂട്ടുന്നത്ആശാവഹമാണോയെന്ന് ആലോചിക്കണം. ഇപ്പോള്‍ 216 ഇനങ്ങളിലാണ് മത്സരങ്ങള്‍. മത്സരങ്ങളുടെ സമയ ദൈര്‍ഘ്യം ഇനിയും നീളുന്നത് ഉചിതമല്ല.
രചനാ മത്സരങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാന്‍ കഥ, കവിതാ മത്സരങ്ങള്‍ കലോത്സവ വേദിയില്‍ നിന്നുമാറ്റി ഇന്റര്‍നെറ്റ് വഴി നടത്തുന്ന കാര്യം അടുത്ത വര്‍ഷം മുതല്‍ പരിഗണിക്കും. ക്ലാസ്മുറിയില്‍ നിശ്ചിത സമയപരിധി കൊണ്ട് പൂര്‍ത്തിയാക്കി വിലയിരുത്തേണ്ടതല്ല സാഹിത്യ സൃഷ്ടികള്‍. അവ പുറത്തേക്ക് കടന്നു വരണം. വിഷയം നേരത്തെ കൊടുത്ത് ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തി മത്സരങ്ങള്‍ നടത്താനാണ് ശ്രമം. മുഹമ്മദ് ഹനീഷ് പറയുന്നു.
ഈ കൊച്ചു കേരളത്തില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവം ലോകത്തിലെ തന്നെ വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ കലാമേളയാണെന്നും ഇത് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.