ഓഹരി വിപണി നേട്ടത്തില്‍
Posted on: 28 Feb 2011
മുംബൈ: ബജറ്റ് ദിവസമായ തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് രാവിലെ 130 ഓളം പോയന്റ് ഉയര്‍ന്ന് 17,832.72 ലേക്കെത്തി. നിഫ്റ്റി 5334.35 എന്ന നിലയിലാണ് രാവിലെ 9.45ന്. 30.80 പോയന്റിന്റെ നേട്ടം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ മുന്നേറുകയാണ്. മൂലധന സാമഗ്രി, ഊര്‍ജം, എണ്ണ-വാതകം എന്നീ മേഖലകളും നേട്ടത്തിലാണ്.
എല്‍ ആന്‍ഡ് ടി, ജിന്‍ഡാല്‍ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഒഎന്‍ജിസി, സ്റ്റെര്‍ലൈറ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വില ഉയര്‍ന്നു. ഹീറോ ഹോണ്ട, ഹിന്‍ഡാല്‍കോ, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നിവയുടേത് താഴോട്ടാണ്.






