അംഗന്‍വാടി വര്‍ക്കര്‍മാരുടെ വേതനം ഇരട്ടിയാക്കും
Posted on: 28 Feb 2011
ന്യൂഡല്‍ഹി: അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ഇരട്ടിയാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 1500 ല്‍നിന്ന് 3000 മായാണ് വര്‍ക്കര്‍മാരുടെ പതിമാസ വേതനം വര്‍ദ്ധിപ്പിക്കുന്നത്. ഹെല്‍പ്പര്‍മാരുടെ വേതനം 750 ല്‍നിന്ന് 1500 ആയി ഉയര്‍ത്തും.ഏപ്രില്‍ ഒന്നുമുതല്‍ വേതന വര്‍ദ്ധന പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ 22 ലക്ഷത്തോളം വരുന്ന അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് വേതന വര്‍ദ്ധനയുടെ പ്രയോജനം ലഭിക്കും. അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് വേതനം വര്‍ദ്ധിപ്പിക്കുന്നതെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.






