ഭവനവായ്പയ്ക്ക് ഒരുശതമാനം സബ്‌സിഡി
Posted on: 28 Feb 2011
ന്യൂഡല്‍ഹി: ചെലവുകുറഞ്ഞ ഭവനങ്ങള്‍ക്കുള്ള വായ്പയില്‍ ഒരുശതമാനം പലിശ ഇളവ് നല്‍കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപിച്ചു. 15 ലക്ഷം രൂപ വരെയുള്ള ഭവനനിര്‍മ്മാണ വായ്പയിലായിരിക്കും ഇളവ് ലഭിക്കുക. എന്നാല്‍ വീടിന്റെ മൊത്തം നിര്‍മ്മാണ ചെലവ് 25 ലക്ഷത്തില്‍ കൂടുതല്‍ ആവാന്‍ പാടില്ലെന്ന നിബന്ധനയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍മ്മാണചെലവ് 20 ലക്ഷംരൂപയില്‍ കുറവുള്ള വീടുകള്‍ക്കായി അനുവദിക്കുന്ന പത്ത് ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്കായിരുന്നു നിലവില്‍ ഇളവ് അനുവദിച്ചിരുന്നത്.






