ക്രൈംബ്രാഞ്ച് അന്വേഷിക്കും: മന്ത്രി ഐസക്ക്
Posted on: 15 Jan 2011
പീരുമേട്: ശബരിമല പുല്ലുമേടിലുണ്ടായ അപകടത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തേക്കടി ദുരന്തത്തിനു സമാനമായ നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.ബന്ധുക്കളെ അന്വേഷിച്ച് എത്തുന്നവര്‍ക്ക് കുമളിയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.




