സംസ്‌കാരം ശനിയാഴ്ച തൃശൂരില്‍
Posted on: 24 Dec 2010
തിരുവനന്തപുരം: കെ.കരുണാകരന്റെ ഭൗതികശരീരം ശനിയാഴ്ച കാലത്ത് തൃശൂര്‍ പൂങ്കുന്നത്തെ വീട്ടുവളപ്പിലാണ് സംസ്‌കരിക്കുക. ഇപ്പോള്‍ തിരുവനന്തപുരം നന്ദന്‍കോട്ടെ വീടായ കല്ല്യാണിയിലെത്തിച്ച മൃതദേഹം ഒരുനോക്കു കാണാന്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം ആയിരക്കണക്കിന് ആളുകളാണ് കല്ല്യാണിയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. രാത്രി ഏഴു മണിയോടെയാണ് അനന്തപുരി ആസ്പത്രിയില്‍ നിന്ന് മൃതദേഹം കല്ല്യാണിയിലേയ്ക്ക് കൊണ്ടുവന്നത്. വെള്ളിയാഴ്ച കാലത്ത് കെ.പി.സി.സി. ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം പിന്നീട് ഡര്‍ബാര്‍ ഹോളിലേയ്ക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം തൃശൂരിലേയ്ക്ക് വിലാപയാത്രയായി കൊണ്ടുപോകും.








