വലിപ്പച്ചെറുപ്പം നോക്കാത്ത വ്യക്തി - മാര്‍ത്താണ്ഡവര്‍മ്മ
Posted on: 01 Aug 2010
മാത്യു എനിക്ക് സുഹൃത്തിനു തുല്യനായ സഹോദരനായിരുന്നു. മലയാള മനോരമയെ വളര്‍ത്തിയത് അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പരിശ്രമങ്ങളാണ്. വലിയൊരു ഉത്തരവാദിത്വം തന്റെ പിന്‍മുറക്കാരെ ഏല്പിച്ചാണ് അദ്ദേഹം മടങ്ങുന്നത്. ആ വലിയ ഉത്തരവാദിത്വം കൃത്യതയോടെ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും പിന്‍മുറക്കാര്‍ക്കും കഴിയുമെന്നാണ് എന്റെ വിശ്വാസം.






കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു.
