ഉത്തമനായ സഭാപുത്രന്‍ -ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവ
Posted on: 01 Aug 2010
ഡോക്‌സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവ അനുസ്മരിച്ചു.
സഭകളെയും സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും തലമുറകളെയും ഒരുമിപ്പിച്ച് പൊതുനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ കെ.എം. മാത്യു വിജയിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ മാനേജിങ് കമ്മറ്റി, വര്‍ക്കിങ് കമ്മറ്റി എന്നിവയിലെ അംഗം, സുപ്രധാന ചരിത്രസംഭവങ്ങള്‍ക്കു നേതൃത്വംനല്‍കിയ ഉത്തമനായ സഭാപുത്രന്‍ എന്നീ നിലകളില്‍ എക്കാലവും അദ്ദേഹം സ്മരിക്കപ്പെടും. മലങ്കര സഭയ്ക്ക് തീരാനഷ്ടമാണ് ഈ വിയോഗം.
സമാനതകളില്ലാത്ത സാമൂഹിക സേവന പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വംനല്‍കി. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായപദ്ധതി, പാലിയേറ്റീവ് കെയറിനായും പരിസ്ഥിതി സംരക്ഷണത്തിനായും പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിനുവേണ്ടിയും ഉള്ള പദ്ധതികള്‍ തുടങ്ങിയവ മാതൃകാപരമായവയെന്ന് ഏവരും സമ്മതിക്കും. അദ്ദേഹം പറഞ്ഞു.






കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു.
