അവസാനിച്ചത് സംഭവബഹുലമായ ഒരു കാലഘട്ടം-പി.വി. ഗംഗാധരന്‍
Posted on: 01 Aug 2010
കേരളത്തിന്റെ പൊതുജീവിതത്തില്‍ അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്നിരുന്ന മറ്റൊരു പത്രാധിപരില്ല. മലയാള പത്രപ്രവര്‍ത്തനമേഖലയ്ക്ക് പുതിയ രൂപവും ഭാവവും പകര്‍ന്ന അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്തതാണ്-അദ്ദേഹം പറഞ്ഞു.
സ്വന്തം ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെ കണ്ട പത്രാധിപര്‍ സ്‌നേഹംകൊണ്ടാണ് എല്ലാവരെയും കീഴടക്കിയത്. കണ്ടത്തില്‍ കുടുംബവുമായി തന്റെ കുടുംബത്തിനുണ്ടായിരുന്ന ദൃഢമായ ബന്ധം അനുസ്മരിച്ച പി.വി. ഗംഗാധരന്‍ സ്‌നേഹസമ്പന്നനായ ഒരു കാരണവരെയാണ് നഷ്ടപ്പെട്ടതെന്നും പറഞ്ഞു.
മാറുന്ന പത്രപ്രവര്‍ത്തനമേഖലയില്‍ ഒന്നിനൊന്ന് പ്രഗത്ഭരായ മക്കളിലൂടെ-മാമ്മന്‍, ഫിലിപ്പ്, ജേക്കബ് എന്നിവരിലൂടെ മലയാളത്തിലെ എക്കാലത്തെയും വലിയ ഈ പത്രാധിപര്‍ എന്നും ജീവിക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു.






കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു.
