നഷ്ടമായത് മാധ്യമരംഗത്തെ കുലപതി-എം.പി. വീരേന്ദ്രകുമാര്‍
Posted on: 01 Aug 2010

കോഴിക്കോട്: മാധ്യമരംഗത്തെ കുലപതിയെയാണ് കെ.എം. മാത്യുവിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ പത്രലോകം വളരെയേറെ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ലോകവേദികളിലും സ്‌നേഹവും ആദരവും നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഉന്നത സ്ഥാനങ്ങളിലിരിക്കുമ്പോഴും അഹംഭാവം തൊട്ടുതീണ്ടാത്ത വ്യക്തിത്വമായിരുന്നു കെ.എം.മാത്യുവിന്റേത്. എതിര്‍പ്പും വിയോജിപ്പും ഉള്ളവരെക്കൂടി ഒന്നിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആരെയും പ്രകോപിപ്പിക്കാതെ തുറന്ന അഭിപ്രായ പ്രകടനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. 'മാതൃഭൂമി'ക്ക് ഒരു പ്രതിസന്ധി വന്ന ഘട്ടത്തില്‍ ഞങ്ങള്‍ക്ക് അദ്ദേഹം പകര്‍ന്നുതന്ന കരുത്ത് മറക്കാന്‍ കഴിയുന്നതല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.






കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു.
