ഓര്‍മകള്‍ ഓടിയെത്തിയ ദിനം
Posted on: 18 Dec 2009
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മണ്‍മറഞ്ഞ കലാകാരന്മാര്‍ക്കായി 'ഓര്‍മദിനം'. ശ്രീകുമാരന്‍ തമ്പി, ശ്രീനിവാസന്‍, സിബിമലയില്‍, ആദംഅയൂബ് തുടങ്ങിയവരാണ് കാലം മടക്കി വിളിച്ച കലാകാരന്മാരെക്കുറിച്ച് കണ്ണുനീര്‍ നനവുള്ള ഓര്‍മകള്‍ 'ഓപ്പണ്‍ഫോറ'വേദിയില്‍ പങ്കുവച്ചത്.നിര്‍മാതാക്കളായ ശോഭനപരമേശ്വരന്‍ നായര്‍, കെ.പി. തോമസ്, സംവിധായകന്‍ ലോഹിതദാസ്, നടന്‍ രാജന്‍ പി.ദേവ് എന്നിവരുടെ ഓര്‍മകളാണ് സദസിലേക്ക് വീണ്ടുമെത്തിയത്. ജീവിതാനുഭവങ്ങളില്‍ ഈ കലാകാരന്മാരുടെ സ്വാധീനവും പങ്കും ശ്രീനിവാസനുംശ്രീകുമാരന്‍ തമ്പിയും സിബി മലയിലും ആദം അയൂബും പങ്കുവെച്ചു. മധുപാല്‍ മോഡറേറ്ററായിരുന്നു.






