നാനു അവനല്ല അവളു വിജയിയെ മികച്ച നടനാക്കി

Posted on: 24 Mar 2015

നാനു അവനല്ല അവളു എന്ന ചിത്രത്തില്‍ സഞ്ചാരി വിജയ്‌


ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കാര്യമായ മത്സരമില്ലാതെയാണ് കന്നട നടനായ സഞ്ചാരി വിജയി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. നാന്‍ അവനല്ല അവളാണ് എന്നാണ് ഈ ചിത്രത്തിന്റെ പേരിന് അര്‍ഥം. മൂന്നാം ലിങ്കക്കാരുടെ ജീവതത്തെ അടയാളപ്പെടുത്തുന്നതാണ് ചിത്രം. മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നടിയും ചലച്ചിത്ര സംവിധായികയുമായ ലിവിങ് സ്‌മൈല്‍ വിദ്യയുടെ ആത്മകഥയായ ഐ ആം വിദ്യ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സംവിധായകനായ ബി.എസ് ലിംഗദേവരു ഈ ചിത്രമെടുത്തത്.

കന്നട ഭാഷയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് 2006 ല്‍ കാഡ ബെലഡിംഗലു എന്ന ചിത്രത്തിലൂടെ ബി.എസ് ലിംഗദേവരു നേടിയിരുന്നു. 150 ാളം മൂന്നാം ലിംഗക്കാരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കണ്ടെത്തി അവരെ വച്ചാണ് ലിംഗദേവരു ഈ ചിത്രം ഒരിക്കിയത്. പൂണയിലും ആന്ധ്രയിലെ കഡപ്പയിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. മൂന്നാം ലിംഗക്കാരുടെ ജീവിതവും പ്രശ്‌നങ്ങളും വെല്ലുവിളികളും യഥാവിധം കൈകാര്യം ചെയ്ത ചിത്രം കൂടിയാണ് നാനു അവനല്ല അവളു.

സഞ്ചാരി വിജയ്: തുടക്കം നാടകത്തില്‍നിന്ന്

ജോര്‍ജ് തോമസ്
മൈസൂരു: 'നാനു അവനല്ല അവളു' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ, സഞ്ചാരി വിജയ് എന്ന യുവനടന്റെ ദേശീയ അവാര്‍ഡ് നേട്ടം കന്നഡ നാടകരംഗത്തിനുകൂടി അവകാശപ്പെട്ടതാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കന്നഡ നാടകരംഗത്തുനിന്നാണ് സഞ്ചാരി വിജയ് വെള്ളിത്തിരയിലെത്തിയത്.

മൂന്നാംലിംഗക്കാരുടെ കഥപറയുന്ന 'നാനു അവനല്ല അവളു' എന്ന ചിത്രത്തിലേക്ക് സഞ്ചാരി വിജയിനെ സംവിധായകന്‍ ബി.എസ്. ലിംഗദേവരു കണ്ടെത്തിയതും ഒരു നാടകവേദിയില്‍നിന്നായിരുന്നു.

ബെംഗളൂരു സ്വദേശിയായ വിജയ് പഠിക്കുമ്പോള്‍ത്തന്നെ അഭിനയത്തില്‍ തത്പരനായിരുന്നു. അതാണ് ബെംഗളൂരുവിലെ പ്രധാന നാടകസംഘമായ 'സഞ്ചാരി തിയേറ്ററി'ലേക്ക് എത്തിച്ചതും.

ചിത്രത്തിലേക്ക് നായകനെത്തേടിനടന്ന സംവിധായകന്‍ ബി.എസ്. ലിംഗദേവരു വിജയുടെ നാടകം ബെംഗളൂരുവില്‍വെച്ച് കണ്ടത്. അതില്‍ വിജയ് അവതരിപ്പിച്ച സ്ത്രീവേഷം അദ്ദേഹത്തെ ആകര്‍ഷിക്കുകയും ചിത്രത്തിലെ നായകനാകാന്‍ ക്ഷണിക്കുകയുമായിരുന്നു





 

ga