അമ്മ അവശേഷിപ്പിച്ച ശൂന്യതയില്‍
കെ.വി. കല Posted on: 09 May 2015
അമ്മ കൂടെയില്ലാത്ത ആദ്യ മാതൃദിനം. അതുകൊണ്ടുതന്നെ അമ്മയുടെ സാന്നിധ്യം ഈ മാതൃദിനത്തില്‍ ഞാനേറെ കൊതിച്ചു പോവുന്നു. അമ്മയുണ്ടായിരുന്നപ്പോള്‍ ഈ ദിനം എന്നെ സ്പര്‍ശിക്കാറേ ഉണ്ടായിരുന്നില്ല.അമ്മയ്ക്കും മക്കള്‍ക്കുമിടയില്‍ എന്തിനിങ്ങനെയൊരു ദിനത്തിന്റെ ആവശ്യമെന്ന തോന്നലായിരുന്നു. എന്നാല്‍ ഇത്തവണ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമാണെന്ന് മനസ് നേരത്തേ തന്നെ ഓര്‍മ്മിപ്പിച്ചു. ഞായറടുക്കും തോറും അമ്മ അവശേഷിപ്പിച്ച ശൂന്യത മുന്നില്‍ വലുതായി വലുതായി വരുന്നു.